നമ്മളൊക്കെ ഒരുപാട് നല്ല നല്ല കാര്യങ്ങൾ ചെയ്യാറുള്ളവരാണ്. ഒരുപാട് പേരെ സഹായിക്കും ഒരുപാട് പേർക്ക് ഒരുപാട് നന്മകൾ ചെയ്യും. നമ്മുടെ സഹജീവികളായ മൃഗങ്ങൾക്കും മറ്റുമൊക്കെ ആഹാരം നൽകും. എന്നാൽ ഈ കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ ഇത്തരം സൽകർമങ്ങൾ ഒക്കെ ചെയ്യുമ്പോൾ നമ്മുടെ ഉദ്ദേശം എന്തായിരുന്നു?.
ദൈവപ്രീതി മാത്രമായിരുന്നോ നമ്മുടെ ലക്ഷ്യം. അതോ നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾ മറ്റുള്ളവർ കാണുകയും അതിലൂടെ നമുക്ക് വലിയ പേരും പ്രശസ്തിയും ലഭിക്കും എന്ന ചിന്തയായിരുന്നോ നമ്മെ ഈ കാര്യങ്ങളൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചത്?. നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ നാം എന്ത് നല്ല കാര്യം ചെയ്യുമ്പോഴും ദൈവപ്രീതി മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. ഐഹികമായ യാതൊരു ലക്ഷ്യവും നമ്മുടെ മുമ്പിൽ ഉണ്ടാകാൻ പാടില്ല.
അത്തരം ലക്ഷ്യങ്ങൾ നമ്മുടെ മുമ്പിൽ ഉണ്ടായാൽ അല്ലെങ്കിൽ അതായിരുന്നു നമ്മുടെ ലക്ഷ്യമെങ്കിൽ പലപ്പോഴും നിരാശയായിരിക്കും നമുക്ക് ഫലമായി ലഭിക്കുന്നത്. അത് നമ്മെ വല്ലാതെ വിഷമിപ്പിക്കുകയും ചെയ്യും. ഒരു യഥാർത്ഥ വിശ്വാസി എപ്പോഴും ദൈവപ്രീതി മാത്രമായിരിക്കും സൽകർമ്മങ്ങൾ കൊണ്ട് ലക്ഷ്യമാക്കുക അതുകൊണ്ടുതന്നെ അവൻ എപ്പോഴും സന്തോഷവാനായിരിക്കും. ഒരു സഹജീവിയുടെ ജീവിതത്തിൽ അല്പം വെളിച്ചം കൊണ്ടുവരാൻ കഴിഞ്ഞ ചാരിതാർത്ഥ്യം അവൻറെ മനസ്സിൽ ഉണ്ടാകും നാം എന്ത് കാര്യവും ചെയ്യുമ്പോഴും ദൈവപ്രീതിയും ആത്മാർത്ഥതയും ആയിരിക്കണം നമ്മുടെ ലക്ഷ്യം.
താഴെ കൊടുത്ത പോഡ്കാസ്റ്റ് കേൾക്കൂ... അഭിപ്രായങ്ങൾ കമൻ്റിലൂടെ അറിയിക്കാനും മറക്കരുത്.
Tags
General Articles