കേരളത്തിലെ പ്രമുഖ ഇസ്ലാമിക വിദ്യാഭ്യാസ സംരംഭമായ റഹ്മാനിയ്യ അറബിക് കോളേജ് കടമേരി ഗോൾഡൻ ജൂബിലി സനദ് ദാന മഹാ സമ്മേളനം 2022 ഡിസംബർ 23,24,25 തീയതികളിലായി റഹ്മാനിയ്യ കാമ്പസിൽ നടക്കും. കേരളത്തിലെ പ്രഥമ മത ഭൗതിക സമന്വയ വിദ്യാഭ്യാസ സംരംഭമാണ് റഹ്മാനിയ്യ അറബിക് കോളേജ്. പ്രസ്തുത സംഗമത്തിൽ റഹ്‌മാനി കോഴ്‌സ് പൂർത്തിയാക്കിയ നിരവധി പണ്ഡിതന്മാർ സനദ് സ്വീകരിക്കും.
റഹ്മാനിയ്യ അറബിക് കോളേജിനെ കുറിച്ച് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ മുഹമ്മദ് റഹ്‌മാനി തരുവണ എഴുതിയ കുറിപ്പ് വായിക്കാം
നൂറിന്റ നിറവിൽ സമസ്ത അമ്പതിന്റെ നിറവിൽ റഹ്മാനിയ്യ
മതത്തിന്റെ പരമ്പരാഗത വഴിയിൽ പിഴവും വഴികേടും ആരോപിച്ച് രംഗ പ്രവേശം ചെയ്ത ബിദ്ഈ ആശയങ്ങളെ പ്രതിരോധിക്കാനുള്ള സംഘടിത രൂപമായിരുന്നു 1926 ൽ സ്ഥാപിതമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. 1970 കളിൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പ്രത്യക്ഷപ്പെട്ട സാധു സംരക്ഷണ സമിതിയുടെ മറവിലുള്ള പുത്തൻ ചിന്താഗതിയെ പൊളിച്ചെഴുതി യഥാർത്ഥ അഹ്‌ലുസുന്നയുടെ ആശയ ധാരയെ നില നിർത്താനും മതത്തിൽ കലാപമുന്നയിച്ചു കടന്ന് വന്ന വഹാബി ചിന്തകളെ ബൗദ്ധികമായി പ്രതിരോധിക്കാനുമുള്ള സംവിധാനമായിരുന്നു കടമേരി റഹ്മാനിയ്യ അറബിക് കോളേജ്.
പരമ്പരാഗത വഴിയിൽ കേരളത്തിലെ മുസ്‌ലിം ബഹുജനങ്ങളെ ഉറപ്പിച്ചു നിർത്താനുള്ള വലിയ ദൗത്യമായിരുന്നു ആദ്യ സമന്വയ സ്ഥാപനമായ റഹ്മാനിയ്യ നിർവ്വഹിച്ചത്.
1972 നവംബർ 27 ന് റഹീസുൽ മുഹഖിഖീൻ കണ്ണിയത്ത് ഉസ്താദ് ഫത് ഹുൽ മുഈൻ ഓതി കൊടുത്ത് തുടക്കം കുറിച്ച റഹ്മാനിയ്യ പ്രതിസന്ധി കാലത്ത് സമസ്തക്ക് കരുത്തായി നിലകൊണ്ടു. എൺപതിയൊൻപതിലുണ്ടായ ദൗർഭാഗ്യകരമായ സംഘടനാ അവസ്ഥയിൽ സമസ്തയുടെ പണ്ഡിതർക്ക് ധൈര്യ സമേതം കയറി ചൊല്ലാവുന്ന സ്ഥാപനമായി റഹ്മാനിയ്യ നിലകൊണ്ടു. കോഴിക്കോട് നഗരത്തിലെ റഹ്മാനിയ്യയുടെ മുഗൾ ബിൽഡിങ് സമസ്തയുടെ കൂടിയാലോചന സ്ഥലമായി മാറി. സമസ്തയെ ആക്ഷേപിച്ചു കളവുകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചവരെ ശക്തമായി പ്രതിരോധിക്കാൻ റഹ്മാനിയ്യ ഊർജ്ജസ്വലമായി നിലകൊണ്ടു.
എല്ലാ കാലത്തും സമസ്തയുടെ നിലപാടുകൾക്ക് ശക്തിയേകാനുള്ള ശ്രമങ്ങൾ റഹ്മാനിയ്യ നിയോഗ ദൗത്യം പോലെ കൊണ്ട് നടന്നു.
കേവലമുള്ള വൈഞ്ജാനിക സംരംഭമായിരുന്നില്ല റഹ്മാനിയ..അനിവാര്യ ഘട്ടത്തിൽ ദീനിന്റെ യഥാർത്ഥ മാർഗത്തെ സംരക്ഷിക്കാനുള്ള ധൈഷണിക മുന്നേറ്റമായിരുന്നു അത്.
ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ആത്മീയ നിർദേശവും കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ വൈഞ്ജാനിക മാർഗ ദർശനവും ആദ്യ പ്രിൻസിപ്പാൾ എം. എം ബഷീർ മുസ്ലിയാരുടെ ബുദ്ധിപരമായ സാമർഥ്യവും അന്ന് റഹ്മാനിയ്യയുടെ വളർച്ചയുടെ പ്രധാന കാരണങ്ങളായി മാറി.ബാഫഖി തങ്ങളും പൂക്കോയ തങ്ങളും പാരമ്പര്യ സംരക്ഷണത്തിന്റെ ഞ്ജാന മുന്നേറ്റത്തിൽ പ്രാർത്ഥനയോടെ പണ്ഡിതർക്ക് കരുത്ത് നൽകി.
സ്ഥാപകൻ ചീകിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുടെ നിസ്സീമമായ ത്യാഗ പ്രവർത്തനങ്ങൾ കടമേരി കോളേജിന്റെ തുല്യതയില്ലാത്ത വളർച്ചക്ക് കാരണമായി.
കടമേരി പ്രദേശത്തെ നിലാ വെട്ടങ്ങളായി നിലകൊണ്ട ചിറക്കൽ ഓർ, കാങാട്ട് ഓർ, കിഴക്കയിൽ ഓർ, രണ്ടാം പോന്നാനിയെന്ന ഖ്യാതി നേടിയ നാദാപുരത്തെ പ്രസിദ്ധമാക്കുന്നതിൽ വലിയ പങ്ക് വഹിച്ച കീഴന ഓർ, ദീർഘ കാലം റഹ്മാനിയ്യ പ്രസിഡന്റായിരുന്ന ടി.കെ ഹാഷിം കോയ തങ്ങൾ തുടങ്ങിയ പണ്ഡിത-സാദാത്ത് പ്രമുഖരുടെ കളങ്കമില്ലാത്ത പിന്തുണ ചീകിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാരുടെ റഹ്മാനിയ്യ ത്യാഗത്തിന് ലഭ്യമായപ്പോൾ കുറുന്തൊടി കുഞ്ഞബ്ദുള്ള മുസ്‌ലിയാർ കൂടിയാലോചനകളിൽ കരുത്തായി നിലകൊണ്ടു. ശൈഖുനാ ശംസുൽ ഉലമയുടെ പിന്തുണയും ആശിർവാദവും റഹ്‌മാനിയ്യക്ക് ജനകീയാടിത്തറ ഉണ്ടാക്കുന്നതിൽ സ്വാധീനിച്ചു.
പഴമയുടെ നന്മകൾക്ക് പരിക്കേൽക്കാത്ത വിധം പുതുമയെ സ്വീകരിക്കാനും സമസ്ത നേതൃത്വത്തെ പൂർണ്ണ മനസ്സോടെ കേൾക്കാനും റഹ്മാനിയ്യ എന്നും അതീവ ശ്രദ്ധ പുലർത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്.
മൂന്നര പതിറ്റാണ്ടിലധികം റഹ്മാനിയ്യയുടെ പിതാവായി നിലകൊണ്ട ശൈഖുനാ കൊട്ടുമല ബാപ്പു മുസ്‌ലിയാർ പുതിയ കാലത്തേക്കുള്ള ചുവട് വെപ്പുകൾ തീർത്താണ് റഹ്‌മാനിയ്യയെ വളർത്തിയത്.
ശാന്തവും ബൗദ്ധികവുമായ മുന്നേറ്റമാണ് റഹ്മാനിയ്യയിലൂടെ സൃഷ്ടിക്കപ്പെട്ടത്. അറബിക് കോളേജ്, ഇന്റർ നാഷണൽ ലീഡിങ്ങ് സ്കൂൾ, വിമൻസ് അക്കാദമി, പബ്ലിക് സ്കൂൾ, അഗതി മന്ദിരം, ഹയർ സെക്കണ്ടറി സ്കൂൾ തുടങ്ങിയ വിവിധ ഞ്ജാന കേന്ദ്രങ്ങൾ റഹ്മാനിയ്യ കാമ്പസിൽ തല ഉയർത്തി നിൽക്കുന്നു. നിരവധി ഓഫ് കാമ്പസുകൾ പ്രവർത്തിക്കുന്നു.
രാജ്യത്തെ വിവിധയിടങ്ങളിലെ നിരക്ഷര ജനതക്ക് ദീനിന്റെ മാർഗം കാണിക്കുന്ന 'റൂട്ട്' പദ്ധതി സ്ഥാപന അലുംനി റഹ്മാനീസ് അസോസിയേഷന്റെ കീഴിൽ നടന്ന് കൊണ്ടിരിക്കുന്നു. യുക്തിവാദവും നിരീശ്വരവാദവും ലിബറൽ കുപ്പായമണിഞ്ഞു മതത്തിന്റെ വൃത്തത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്ന പുരോഗമന കാലത്ത് ഇസ്‌ലാമിക് തിയോളജിയുമായി ബന്ധപ്പെട്ട് നിരന്തര അന്വേഷണങ്ങൾക്കും ഗവേഷണങ്ങൾക്കുമായി ഇസ്‌ലാമിക് 'തിയോപാർക്ക്' റഹ്മാനിയ്യയിൽ ഒരുങ്ങുന്നു.
അഞ്ചു പതിറ്റാണ്ട് കാലത്തെ ഞ്ജാന പ്രവർത്തനങ്ങളുടെ മികവാർന്ന മുന്നേറ്റങ്ങൾ അടയാളപ്പെടുത്തിയ റഹ്മാനിയ്യ അതിന്റെ ഗോൾഡൻ ജൂബിലി നിറവിലാണ്..
പാരമ്പര്യ ഇസ്‌ലാമിന്റെ കൈവഴികളിൽ അപകർഷതയുടെ ആലോചനകളില്ലാതെ പുതുമയുടെ സൗന്ദര്യം സ്വീകരിക്കാൻ സാധിച്ച റഹ്മാനിയ്യ ഞ്ജാന നിറവിന്റെ അമ്പതാണ്ട് ആഘോഷിക്കുകയാണ്.
റഹ്മാനിയ്യ ഗോൾഡൻ ജൂബിലി
2022 ഡിസംബർ 23,24,25
റഹ്മാനിയ്യ കാമ്പസ് കടമേരി
In the healthcare field, 1000's of|there are literally hundreds of|there are tens of millions of} merchandise that are be} made with the injection molding process. The healthcare trade relies heavily on multipurpose plastic merchandise could be} manufactured in bulk, as many of those merchandise are single use, disposable objects hold up} sterility or to prevent the unfold of germs or disease. From plastic syringes to tools utilized in medical procedures, injection molding is what helps the medical professionals get their jobs accomplished. Electronic housings are also quite generally fabricated with injection molding services. precision machining Used in devices similar to distant controls, computers, televisions, medical equipment, and different shopper electronic parts, housings are all produced by injection molding process.
ReplyDelete